മലകയറാനെത്തിയ രേഷ്മ നിഷാന്തിനെയും ഷനിലയെയും തിരിച്ചിറക്കിയതിൽ വിമർശിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയാണ് രേഷ്മ നിഷാന്തിന്റെ ഭർത്താവ് എ വി നിഷാന്ത്.ആരെയും പേടിച്ചിട്ടല്ല തിരിച്ചിറങ്ങിയതെന്നും അവിടുത്തെ ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കിയത് എന്നും കുറിപ്പിൽ പറയുന്നു. മാലയിട്ട് വ്രതം നോറ്റ് 100 ദിവസം പിന്നിട്ടിരിക്കുന്നു.രേഷ്മ ഒരു തികഞ്ഞ വിശ്വാസിയാണെന്ന് ചെറുകുന്നിൽ അമ്മയ്ക്കും അന്നപൂർണേശ്വരി ദേവിക്കും പറശ്ശിനിക്കടവ് മുത്തപ്പനും അറിയാമെന്നും നിഷാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറയ്ക്കുന്നു.എന്നാലിപ്പോൾ രേഷ്മ നിഷാന്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.സിപിഎം അംഗവും സർവീസ് സഹകരണ ബാങ്ക് മാനേജരുമായ നിഷാന്തിന്റെ പൂർണ സഹകരണത്തോടെയാണ് രേഷ്മ നിഷാന്ത് മാലയിട്ട് മലകയറാൻ എത്തിയത്.